കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് PSSS ന്റെ ആഭിമുഖ്യത്തിൽ ധനസഹായ വിതരണം നടത്തി.
14ന് രാവിലെ 11 മണിക്ക് PSSS ഹാളിൽ ചേർന്ന ചടങ്ങിൽ PSSS ഡയറക്ടറും രൂപതാ ചാൻസലറുമായ മോൺ.ജോൺസൺ ജോസഫ് അധ്യക്ഷത വഹിച്ചു. പുനലൂർ രൂപതാ മെത്രാൻ റൈറ്റ്.റവ.ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്തു.
മരിച്ചവർക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയ്ക്ക് പുനലൂർ രൂപത ഹെൽത്ത് കെയർ ട്രസ്റ്റ് സെക്രട്ടറി റവ.ഡോ.റോയി സിംസൺ നേതൃത്വം നൽകി.
കോവിഡ് 19 ഹെൽപ്പ് ഡെസ്ക്ക് കോർഡിനേറ്റർ ഷിബു ജോസഫ് രൂപതയിലെ ഹെൽപ് ഡെസ്ക് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
PSSS പ്രസിഡന്റും ആയൂർ ഫെറോന വികാരിയുമായ റവ.ഡോ.അജിത് കുമാർ ആശംസകൾ നേർന്നു.
പി.എസ്.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടർ റവ.ഫാ.ക്രിസ്തുദാസ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. രൂപത മിനിസ്ട്രി കോർഡിനേറ്റർ റവ ഫാ.ബനഡിക്ട് ജെ. തേക്കുവിള എല്ലാവർക്കും നന്ദി അർപ്പിച്ചു.
PSSS ആനിമേറ്ററൻമാരായ ശ്രീമതി.സൂസൻ, യേശുദാസ് വെൺമണി, അക്കൌണ്ടന്റ് ഷീലാമ്മ,ഷൈദാ ബീഗം തുടങ്ങിയവർ സംസാരിച്ചു.