പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലിലിയാന്‍ സ്പെഷ്യല്‍ സ്കൂളിന്‍റെ വാര്‍ഷികാഘോഷം 09.03.2023 തീയതി ലിലിയാന്‍ സ്പെഷ്യല്‍ സ്കൂളില്‍ വച്ച് നടന്നു.സ്കൂള്‍ ഡയറക്ടര്‍ റവ.ഫാ.ജോണ്‍സണ്‍ ജോസഫിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം ശ്രീ.വിനീഷ് കൂമാര്‍(സെക്രട്ടറി സര്‍വ്വീസ് സഹകരണ ബാങ്ക്,ആര്യങ്കാവ്) ഉദ്ഘാടനം ചെയ്തു സംസാരിച്ചു. റവ.ഫാ.വിപിന്‍ മാര്‍ട്ടിന്‍, ശ്രീ.സണ്ണി വി.ഒ(ലിലിയാന്‍ സ്പെഷ്യല്‍ സ്കൂള്‍ മാനേജര്‍),ശ്രീ.ടൈറ്റസ് (പി.എസ്സ്.എസ്സ്.എസ്സ്. ബോര്‍ഡ് അംഗം), ശ്രീമതി. ഷെമീന(രക്ഷകര്‍ത്തൃ പ്രതിനിധി), കുമാരി അഞ്ജു(ലിലിയാന്‍ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി) എന്നിവര്‍ ആശംസ അര്‍പ്പിച്ച യോഗത്തില്‍ കുമാരി സുമി.എസ്സ് (ലിലിയാന്‍ സ്പെഷ്യല്‍ സ്കൂള്‍ അദ്ധ്യാപിക) ക്യതഞ്ത ആശംസിക്കുകയും തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടത്തുകയും ചെയ്തു
ലിലിയാന്‍ സ്പെഷ്യല്‍ സ്കൂള്‍ വാര്‍ഷികാഘോഷം 2022-2023
- Post author:psss
- Post published:March 10, 2023
- Post category:Uncategorized